തിരൂങ്ങാടി: മുൻസിപാലിറ്റിയിലെ 4,5 ഡിവിഷൻ ഉൾപ്പെടുന്ന കടലുണ്ടി പുഴ ഇടവഴിക്കടവ് പുനരുദ്ധാരണം നാത്തി ഉപയോഗ പ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം എം.എൽ.എക്ക് എൻ.എഫ്.പി. ആർ നിവേദനം നൽകി.
വർഷങ്ങളായി പൊതു ജനം കുളികടവായും വാവ്ദിനങ്ങളിൽ ആചാരങ്ങൾ നടത്തിയിരുന്നതുമായ കടവാണ് ഇന്ന് ഉപയോഗ ശൂന്യമായി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്. എത്രയും പെട്ടൊന്ന് ഇടവഴിക്കടവ് പൂർണ്ണ രീതിയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പി.എം.എ. സമീർ എം.എൽ.എ.ക്ക് ദേശീയ മനുഷ്യാവകാശ സംഘടനയായ(NFPR) തിരൂരങ്ങാടി താലൂക്ക് പ്രസിഡിണ്ട് അറഫാത്ത് എം സി യും,വൈസ് പ്രസിഡണ്ട് കബീർ താപ്പിയും നിവേദനം നൽകിയ യത്.
നിവേദനം സ്വീകരിച്ച് എം.എൽ.എ. സ്ഥലം സന്ദർശിക്കുകയും ആവശ്യമായ നടപടികൾ കൈകൊള്ളാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
إرسال تعليق
Thanks