പൂനൂർ:പൂനൂർ പുഴയിൽ കഴിഞ്ഞ ഒരു മണിക്കൂറിനിടെ ഒന്നര അടിയിലധികം വെള്ളം ഉയർന്നതായി റിപ്പോർട്ട്. പൂനൂർ കാവുള്ളപറമ്പ്,മടത്തുംപൊയിൽ,പള്ളിക്ക് സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറുന്ന നിലയിലാണ്.മഴ തുടരുന്നതിനാൽ പുഴയിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ട്.പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
പൂനൂർ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള അടിയന്തര അറിയിപ്പ്
* വെള്ളം കാണുന്നതിനോ മറ്റേതെങ്കിലും ആവശ്യത്തിനോ കുട്ടികളെ ഒരു കാരണവശാലും പുഴയുടെ സമീപത്തേക്ക് അയക്കരുത്.
* പുഴയിലേക്കും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കും അനാവശ്യമായി പോകരുത്.
* സമീപവാസികൾ ജലനിരപ്പ് ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക.
Post a Comment
Thanks