തിരൂരങ്ങാടി : ചെറിയ ഇടവേളക്കും ഏറെ പ്രതിഷേധങ്ങൾക്കുമൊടുവിൽ തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ ചുമതലയേറ്റു. കോട്ടക്കൽ കുടുംബരോഗ്യ കേന്ദ്രത്തിൽ നിന്ന് ജോലി ക്രമീകരണത്തിൽ നിയമിച്ച ഡോ. ശിൽപയാണ് ഇന്ന്(വ്യാഴം) ചുമതലയേറ്റത്. ഗൈനക്കോളജി വിഭാഗത്തിലെ മൂന്ന് ഡോക്ടർമാരും ഇല്ലാതായതോടെ ഗൈനക്കോളജി വിഭാഗം പൂർണ്ണമായും നിലച്ച സ്ഥിതിയിലായിരുന്നു.
ഗൈനക്കോളജി വിഭാഗം പൂർണ്ണമായും നിലക്കുകയും ഇവിടെ വന്നിരുന്ന രോഗികളെ മെഡിക്കൽ കോളേജിലേക്കും മറ്റും റഫർ ചെയ്യുകയും ചെയ്തതോടെ രോഗികളും ബന്ധുക്കളും സംഘടനകളും പ്രതിഷേധവുമായി ഇറങ്ങിയതിനെ തുടർന്ന് മണ്ഡലം എം.എൽ.എ.
പി എം എ സമീർ ആരോഗ്യ മന്ത്രിയുമായും ഡി.എം.ഒ.യുമായുംമറ്റും ബന്ധപ്പെട്ടതിനെ തുടർന്നാണ് അടിയന്തിരമായി താൽക്കാലിക ഡോക്ടറെ നിയമിച്ചത്.
താലൂക്ക് ആശുപത്രിയിൽ 2 കൺസൽട്ടന്റുമാർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാർ നേരത്തെ ഉണ്ടായിരുന്നു. ഇതിൽ ഒരു കൺസൾട്ടന്റ് ദീർഘകാല അവധി എടുത്ത് സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയി. ജൂനിയർ കൺസൾട്ടന്റ് മകളുടെ കല്യാണ ആവശ്യത്തിനായി അവധിയും എടുത്തു.
മൂന്നാമത്തെ ഡോക്‌ടർ സ്ഥലം മാറ്റം വാങ്ങി മഞ്ചേരി മെഡിക്കൽ കോളേജിലേക്കും പോയി. ഇതോടെ ആകെയുള്ള ഡോക്ടർ മാർ പോയതോടെ ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കാതെയായി. അഡ്മിറ്റ് ചെയ്ത ഗർഭിണികൾക്കും കൂട്ടിരിപ്പുകാർക്കും ഇത് ദുരിതമായി. പ്രസവം അടുത്തവരും ഓപ്പറേഷൻ തീയതി നൽകിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത് രോഗികളിൽ ആശങ്ക സൃഷ്ടിക്കുകയും പ്രതിഷേധങ്ങൾ ഉയർത്തുകയും ചെയ്തു.
കോട്ടക്കൽ കുടുംബരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ഡോ. ശിൽപയെ തിരൂരങ്ങാടിയിലേക്ക് ഒരു മാസത്തേക്ക് താൽക്കാലികമായാണ് ഇപ്പോൾ നിയമിച്ചരിക്കുന്നത്. പകരം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഉള്ള അഡ് ഹോക്കിലെ ഡോ. കെ ടി അജ്‌മലിനെ കോട്ടക്കലിൽ നിയമിച്ച് ജോലി ക്രമീകരണം
ഏർപ്പെടുത്തുകയും ചെയ്തു.
മകളുടെ കല്യാണ ആവശ്യാർഥം അവധിയിൽ പോയ ജൂനിയർ ഡോക്‌ടറുടെ പകരമായാണ് ഡോ ശിൽപയെ നിയമിച്ചത്. അതെ സമയം രണ്ട് സീനിയർ കൺസൾട്ടൻ്റുമാരുടെ ഒഴിവിലേക്ക് നിയമനം നടന്നിട്ടില്ല. അതിനാൽ ഒറ്റ ഡോക്ടർ മാത്രമാണ് ഉണ്ടാകുക. ദിവസേന നൂറിലേറെ പേർ ഗൈനക്കോളജി ഒ. പി യിൽ ഇവിടെ വരുന്നുണ്ട്. മുപ്പതോളം പ്രസവം നടക്കാറുമുണ്ട്. മികച്ച സൗകര്യങ്ങൾ ഉള്ള ആശുപത്രി ആയതിനാൽ താലൂക്കിൽ നിന്നും പുറത്തു നിന്നും രോഗികൾ ഇവിടെ വരുന്നുണ്ട്.
മറ്റു ഡോക്ടർമാരുടെ ഒഴിവുകൾ കൂടി നികത്തിയാലേ താലൂക്ക് ആശുപത്രിയിലെ ഗൈനക് വിഭാഗത് പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പറ
9744663366

إرسال تعليق
Thanks