തേഞ്ഞിപ്പലം സോൺ സ്‌നേഹലോകം നാളെ (വെള്ളി)




ഖൽബിലുണ്ട് എൻ്റെ നബി (സ്വ) മീലാദ് കാമ്പയിൻ്റെ ഭാഗമായി തേഞ്ഞിപ്പലം സോൺ എസ് വൈ എസ് സംഘടിപ്പക്കുന്ന സ്‌നേഹലോകം തിരുനബി പഠന സംഗമം നാളെ (വെള്ളി) മൂന്നിയൂർ കുന്നത്തു പറമ്പ് ലാസ ഓഡിറ്റോറിയത്തിൽ ഉച്ചക്കു ശേഷം മൂന്ന് മണി മുതൽ ആരംഭിക്കും. 

സമസ്ത കേരള ജംഈയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഇ അഹമ്മദ് അബ്ദുല്ല അഹ്സനി ഉദ്ഘാടനം നിർവ്വഹിക്കും വിവിധ സെഷനുകൾക്ക് അലി ബാഖവി ആറ്റുപുറം, അനസ് അമാനി കണ്ണൂർ, എം മുഹമ്മദ് സ്വാദിഖ്, കെ അബ്ദുൽ കലാം മാവൂർ, എം അബ്ദുൽ മജീദ് അരിയല്ലൂർ നേതൃത്വം നൽകും.


 കേരള മുസ്‌ലിം  ജമാഅത്ത് എസ് വൈ എസ് സംസ്ഥാന, ജില്ല സാരഥികളായ എം അബൂബക്കർ പടിക്കൽ, പി കെ ബശീർ ഹാജി, പി മുഹമ്മദ് ഹാജി, അബ്ദുൽ മജീദ് അഹ്‌സനി, എം എ സത്താർ സഖാഫി,സയ്യിദ് ഹബീബ് തുറാബ് സഖാഫി, മുഹമ്മദ്ബാഖവി, ശരീഫ് മാസ്റ്റർ, ബശീർ അഹ്‌സനി ഡോ: മുഹമ്മദ് ഫൈള്, ഫിറോസ് സഖാഫി,ശംസുദ്ദീൻ സഖാഫി സംബന്ധിക്കും.

Post a Comment

Thanks

أحدث أقدم