അൽമാസ് ആശുപത്രിക്ക് മുൻവശത്തെ തകർന്ന ഡിവൈഡറുകൾ പുനക്രമീകരിച്ചു


കോട്ടക്കൽ: കോട്ടക്കൽ അൽമാസ് ആശുപത്രിക്ക് മുൻവശം ദേശീയപാതയിൽ വാഹനങ്ങൾ ഇടിച്ച് തകർന്ന , നിരതെറ്റിയ ഡിവൈഡറുകൾ പുനഃസ്ഥാപിച്ചു. മാസങ്ങളായി തകർന്ന നിലയിൽ റോഡിലേക്ക് വീണുകിടന്ന ഡിവൈഡർ ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും കാരണമാകുന്നതായി ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) നൽകിയ പരാതിയെ തുടർന്നാണ് നടപടി.


ഡിവൈഡർ തകർന്ന നിലയിൽ റോഡിന്റെ ഭാഗത്ത് കിടന്നിരുന്നതിനാൽ തിരക്കേറിയ സമയങ്ങളിൽ വാഹനഗതാഗതം തടസ്സപ്പെടുകയും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും ചെയ്തിരുന്നു. അപകടസാധ്യതയും വർധിച്ചതോടെ അടിയന്തര നടപടി ആവശ്യപ്പെട്ട് MAPS ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, അഷറഫ് മനരീക്കൽ, നിയാസ് അഞ്ചപ്പുര, പി. പി. സുബൈർ എന്നിവർ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു.


പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ ഇൻസാഫ് മാപ്സ് ഭാരവാഹികളെ ബന്ധപ്പെടുകയും  തകർന്ന ഡിവൈഡറുകൾ പുനഃസ്ഥാപിച്ചതോടെ ഏറെ നാളായി നിലനിന്നിരുന്ന പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി. ഡിവൈഡറുകൾ സുരക്ഷിതമായി സ്ഥാപിച്ചതോടെ വാഹനയാത്ര സുഗമമാകുകയും ഗതാഗതതടസ്സം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.


അപകടസാധ്യതയുള്ള റോഡ് സൗകര്യങ്ങൾ സംബന്ധിച്ച് നൽകിയ പരാതിയിൽ അടിയന്തര നടപടി സ്വീകരിച്ചതിൽ ബന്ധപ്പെട്ട അധികൃതർക്ക് MAPS പ്രവർത്തകർ നന്ദി അറിയിച്ചു. ദേശീയപാതയിലെ ഡിവൈഡറുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി പരിപാലിക്കുകയും തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി പരിഹരിക്കുകയും ചെയ്യണമെന്ന് MAPS ആവശ്യപ്പെട്ടു.



ഫോട്ടോ :- കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിനു മുൻപിലെ നിര ശരിയാക്കിയ ഡിവൈഡറുകൾ

Post a Comment

Thanks

أحدث أقدم