ചെമ്മാട്ടെ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കലിന് ഹൈക്കോടതി സ്റ്റേ


തിരൂരങ്ങാടി ചെമ്മാട് ടൗണിലെ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തിരൂരങ്ങാടി നഗരസഭയുടെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ഒഴിപ്പിക്കലിനായി നഗരസഭ നൽകിയ നോട്ടിസ് ജസ്റ്റിസ് സി. ജയചന്ദ്രൻ  സ്റ്റേ ചെയ്തു. 

അംഗീകൃത കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന ത് വരെ തുടർനടപടികൾ പാടി ല്ലെന്നാണ് ഉത്തരവ്. മൂന്നിയൂർ അലിചുവട് സ്വദേശി തൊളാമണ്ണിൽ ഇസ്മാഈൽ നൽകിയ ഹരജിയിലാണ് നടപടി.


ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചെമ്മാട് ടൗണിനെ "നോൺ വെൻഡിംങ് സോൺ" ആയി പ്രഖ്യാപിച്ചതിനാലാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകി യതെന്നാണ് നഗരസഭ കോടതിയെ അറിയിച്ചത്.

 എന്നാൽ ഹരജിക്കാരൻ നഗരസഭയുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയുള്ള അംഗീകൃത തെരുവ് കച്ചവടക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. സ്ട്രീറ്റ് വെൻഡേഴ്സ്  ആക്റ്റ് ലംഘിച്ച് നഗരസഭ നടപ്പാക്കാൻ ശ്രമിച്ച ഒഴിപ്പിക്കൽ നെതിരെ പ്രദേശത്ത് കച്ചവടക്കാരുടെ പ്രതിഷേധം ഉയർന്നി രുന്നു. 

കേസ് 31ന് കോടതി വീ ണ്ടും പരിഗണിക്കും

Post a Comment

Thanks

أحدث أقدم