ദുരന്ത നിവാരണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

 


തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് (ഓട്ടോണമസ്) നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റ് നമ്പർ 26, 74 എന്നിവയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കിയത്.

കോളേജിൽ നടന്ന ചടങ്ങ് പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. ജംഷീദ് വി.പി. ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. നൗഫൽ പി.ടി. സ്വാഗതം ആശംസിച്ചു. ചരിത്ര വിഭാഗം മേധാവിയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ അബ്ദുൽ റഊഫ് പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ എൻ.ഡി.ആർ.എഫ് ഇൻസ്പെക്ടർ സുജിത്ത് സി.എം., കോൺസ്റ്റബിൾ സനൂജ്, ശരത് എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് എൻ.എസ്.എസ് സെക്രട്ടറി മിൻഷ നന്ദി രേഖപ്പെടുത്തി.

പ്രകൃതിദുരന്തങ്ങളെയും മറ്റ് അത്യാഹിതങ്ങളെയും നേരിടാനുള്ള മാർഗ്ഗങ്ങളും സുരക്ഷാ മുൻകരുതലുകളും സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കമ്മ്യൂണിറ്റി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ദുരന്തസാഹചര്യങ്ങളെ എങ്ങനെ നേരിടണം, പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ എങ്ങനെ നടത്താം തുടങ്ങിയ വിഷയങ്ങളിൽ പരിപാടിയിൽ പരിശീലനവും ബോധവൽക്കരണവും നൽകി. കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാരും വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.


 അടിക്കുറിപ്പ് 

മുഖ്യപ്രഭാഷണം: പി.എസ്.എം.ഒ കോളേജിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന ദുരന്ത നിവാരണ ബോധവൽക്കരണ പരിപാടിയിൽ എൻ.ഡി.ആർ.എഫ് ഇൻസ്പെക്ടർ സുജിത്ത് സി.എം. സംസാരിക്കുന്നു

Post a Comment

Thanks

Previous Post Next Post