തിരൂരങ്ങാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടർ നാളെ ചുമതലയേൽക്കും


തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ പുതിയ ഡോക്ടർ നാളെ ചുമതലയേൽക്കും. നിയോജക മണ്ഡലം എംഎൽഎ പി.എം.എ. സമീർ ആരോഗ്യവകുപ്പ് മന്ത്രിയുമായും ജില്ലാ മെഡിക്കൽ ഓഫീസറുമായും നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഡോക്ടറെ നിയമിക്കുന്നതിന് തീരുമാനമായത്.


നിലവിലുണ്ടായിരുന്ന ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ സ്ഥലംമാറ്റം ലഭിച്ച് പോയതും മറ്റൊരു ഡോക്ടർ അവധിയിലായതുമാണ് ഗൈനക്കോളജി ഒ.പി. തടസ്സപ്പെടാൻ കാരണമായത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിൽ ഗൈനക്കോളജി ഒ.പി. പ്രവർത്തിച്ചിരുന്നില്ല.


പുതിയതായി നിയമിക്കപ്പെടുന്ന ഡോക്ടർ വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ നാളെ മുതൽ ചുമതലയേൽക്കും. അവധിയിലുള്ള ഡോക്ടർ തിരിച്ചെത്തുന്നതുവരെ പുതിയ ഡോക്ടർ തിരൂരങ്ങാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ സേവനം തുടരും. വർക്കിംഗ് അറേഞ്ച് മെന്റ് വ്യവസ്ഥയിൽ പോസ്റ്റിംഗ് നടത്തിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.


ഗൈനക്കോളജി ഒ.പി. തടസ്സപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ പ്രയാസം പരിഹരിക്കുന്നതിനായി എംഎൽഎ നടത്തിയ അടിയന്തര ഇടപെടലിനെ തുടർന്നാണ് നടപടി.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

أحدث أقدم