സാന്ത്വനം പാലിയേറ്റീവ് ഏരിയാ സിറ്റിംഗുകൾ നാളെ (9/8/2026 ഞായർ )


നന്നമ്പ്ര പഞ്ചായത്ത് സാന്ത്വനം പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കീഴിൽ ഈ മാസം 21 ന് സാന്ത്വനം ഡേ: ആചരിക്കുന്നു. പദ്ധതിയുടെ വിജയത്തിനായി പഞ്ചായത്തിന്റെ അഞ്ചു കേന്ദ്രങ്ങളിൽ നാളെ ഏരിയ സിറ്റിംഗുകൾ നടക്കും.

പാണ്ടിമുറ്റം ഐ.സി.സി, ഫാറൂഖ് നഗർ മദ്റസ, മർകസുൽ ഹുദ കോറ്റത്തങ്ങാടി , ചെറുമുക്ക് ടൗൺ മദ്റസ, കുണ്ടൂർ അത്താണിക്കൽ മദ്റസ എന്നിവിടങ്ങളിൽ നടക്കുന്ന സംഗമങ്ങൾക്ക് സയ്യിദ് അബ്ദുൽ കരീം തങ്ങൾ, മുജീബ് തങ്ങൾ, ബാവ മുസ്ലിയാർ,ഫക്റുദീൻ അലി ,സുലൈമാൻ മുസ്ലിയാർ, ലത്തീഫ് സഖാഫി, ജാബിർ സഖാഫി,നൗഷാദ് പയ്യോളി, ശംസുദീൻ സഅദി, കോമുട്ടി ഹാജി  നേതൃത്വം നൽകും.

Post a Comment

Thanks

أحدث أقدم