തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപ അധിക ധനസഹായം നൽകുന്ന കാര്യത്തിൽ മന്ത്രി സഭ യോഗത്തിൽ തീരുമാനമായെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്ത സമ്മേളത്തിൽ വെച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ദരിദ്രർക്കും ഇടത്തരക്കാർക്കും വീട് നിർമ്മിക്കുന്നതിനോ, വാങ്ങുന്നതിനോ സാമ്പത്തിക സഹായം നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജന – നഗരം 2 ധാരണ പത്രം ഒപ്പുവെക്കാൻ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. പിഎംഎവൈ വീട് നിർമ്മിക്കുമ്പോൾ ഒരു ചെറിയ ബോർഡ് വെക്കേണ്ടി വരുമെന്നും, എന്നാൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിബന്ധന അംഗീകരിച്ചാണ് ധാരണാപത്രം ഒപ്പുവെച്ചതെന്നും വിഡി സതീശൻ വ്യക്തമാക്കി.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നുള്ള കയറ്റുമതി–ഇറക്കുമതി ചരക്കുനീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കം കുറിക്കും. ഇതുവരെ വിഴിഞ്ഞത്ത് ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് നടന്നിരുന്നത്. അതിൽ 60% കണ്ടെയ്നറുകളും മറ്റു രാജ്യങ്ങളുടേതായിരുന്നു. തുറമുഖത്തിന്റെ ഗുണഫലം നാടിന് ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ പ്രധാന ചുവടുവയ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്‍റെ കുടുംബത്തിന് വീട് നിര്‍മിച്ചുനൽകുമെന്നും, കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തെഴിലാളികളെ കാണാതായാലുള്ള നടപടികൾ പരിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
إرسال تعليق
Thanks