ഗുരുഗ്രാം:എംഡിഎംഎയുമായി മുൻ പൈലറ്റ് പിടിയില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ പോഷ് ഹില്‍ റോഡ് റെഡ് റോസില്‍ സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റായ അർഷാദ് അലിയാണ് (അജ്ജു-36) പിടിയിലായത്.ഗുരുഗ്രാമില്‍ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപ്പാർട്ടുമെന്റില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
814 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.ഇതിന് രാജ്യാന്തര വിപണിയില്‍ 35 ലക്ഷം രൂപ വിലയുണ്ടെന്നാണ് പൊലീസ് പറയുന്നത്.നോയിഡയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഇയാള്‍ മയക്കുമരുന്ന് വാങ്ങിയതെന്നാണ് വിവരം.ഇത് വിറ്റ ശേഷം ബാക്കിതുക നല്‍കാമെന്നായിരുന്നു കച്ചവടക്കാരനും അർഷാദും തമ്മിലുണ്ടായിരുന്ന കരാർ.
ആദ്യം സ്വന്തം ആവശ്യത്തിന് മാത്രമാണ് ഇയാള്‍ എംഡിഎംഎ വാങ്ങിയിരുന്നത്.എന്നാല്‍ കച്ചവടത്തിലൂടെ ലഭിക്കുന്ന വൻ ലാഭത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് വില്പനയിലേക്ക് തിരിഞ്ഞത്.ഇത്തരത്തില്‍ മയക്കുമരുന്ന് വിറ്റ് വൻതുക ഇയാള്‍ സമ്പാദിച്ചിട്ടുണ്ടാവാം എന്നാണ് പൊലീസ് കരുതുന്നത്.ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.നേരത്തേ പൈലറ്റായിരുന്നുവെങ്കിലും ഇപ്പോള്‍ ഇയാള്‍ക്ക് ജോലി ഇല്ല.
إرسال تعليق
Thanks