യൂട്യൂബ് ഇൻഫ്ലുവൻസർ 'യാത്ര ടുഡേ' ദിൻഷാദിനെ കാണാനില്ലെന്ന് പരാതി


തേഞ്ഞിപ്പലം: പ്രശസ്ത യൂട്യൂബറും ഇൻഫ്ലുവൻസറുമായ 'യാത്ര ടുഡേ' ദിൻഷാദ് എന്ന മുഹമ്മദ് ദിൽഷാദിനെ (31) കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പാറയിൽ എരൂലിൽ ഹുസൈന്റെ മകനാണ്.


കഴിഞ്ഞ ജൂലൈ 6-ന് ചേലേമ്പ്രയിലെ വീട്ടിൽ നിന്ന് യാത്ര പുറപ്പെട്ട ദിൽഷാദിനെ കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.


തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ: 0494 2400260

ഇൻസ്പെക്ടർ ഓഫ് പോലീസ് (IP): 9497947228

Post a Comment

Thanks

Previous Post Next Post