പരപ്പനങ്ങാടിയുടെ സമഗ്ര വികസനം : വൻകിട പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കും. പി.എം.എ. സമീർ എം.എൽ.എ

  പരപ്പനങ്ങാടി:പരപ്പനങ്ങാടിയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ചതും എൽ.ഡി.എഫ് സർക്കാറിന്റെ കടുത്ത അവഗണന കാരണം കഴിഞ്ഞ പത്തുവർഷമായി മുടങ്ങിക്കിടന്നതുമായ വൻകിട വികസന പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പി.എം. എ സമീർ എം.എൽ. എ പ്രസ്താവിച്ചു.


 പരപ്പനങ്ങാടി മുനിസിപ്പൽ യു. ഡി. എഫ് കമ്മിറ്റി തയ്യാറാക്കിയ വികസന രേഖ  മിഷൻ-2k31 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി. എ ലത്തീഫ് അധ്യക്ഷത വഹിച്ചു.

എൽ. ബി.എസ് - ഐ.ഐ. എസ്. ടി( സ്ഥലമെടുപ്പും കെട്ടിട നിർമ്മാണവും ), നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ നവീകരണവും  താലൂക്ക് ആശുപത്രിയായി ഉയർത്തൽ, ചാപ്പപ്പടി ഫിഷിംഗ് ഹാർബർ നിർമ്മാണ പൂർത്തീകരണവും അനുബന്ധ പ്രവർത്തികളും, പാലത്തിങ്ങൽ പ്ലാനറ്റേറിയം & സയൻസ് പാർക്ക് നിർമ്മാണം, പരപ്പനങ്ങാടി തീരദേശം,ന്യൂ കട്ട്, ഉള്ളണം -കൽപ്പുഴ എന്നീ ടൂറിസം പദ്ധതികൾ, കോവിലകം- കോട്ടത്തറ ബൈപ്പാസ് അടക്കമുള്ള വിവിധ റോഡുകളുടെ നവീകരണം, ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണവും നഹാ സാഹിബ് സ്റ്റേഡിയം നവീകരണവും, പുത്തൻപീടിക അണ്ടർപ്പാസ് അപ്രോച്ച്  റോഡ് തുടങ്ങിയ പദ്ധതികൾ മുൻഗണന ക്രമത്തിൽ നടപ്പിലാക്കും. ഇവയെല്ലാം യാഥാർത്ഥ്യമാകുന്നതോടെ പരപ്പനങ്ങാടി നഗരത്തിന്റെ വിദ്യാഭ്യാസ,വ്യാപാര,വാണിജ്യ മേഖലകളിൽ അഭൂത പൂർവ്വമായ മുന്നേറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

  ചടങ്ങിൽ പി.എസ്.എച്ച് തങ്ങൾ, വി. പി ഖാദർ, സി. അബ്ദുറഹിമാൻ കുട്ടി, മുനിസിപ്പൽ ചെയർപേഴ്സൺ പി.സുബൈദ ടീച്ചർ, ഉമ്മർ ഒട്ടുമ്മൽ, വി.പി കോയ ഹാജി, സി.ടി അബ്ദുൽ നാസർ, ശബ്നം മുരളി,സുചിത്രൻ അറോറ,എച്ച്. ഹനീഫ,പി.അലി അക്ബർ,പി. വി കുഞ്ഞി മരക്കാർ എന്നിവർ പ്രസംഗിച്ചു. 

 അലി തെക്കേപ്പാട്ട് സ്വാഗതവും കെ.കെ മുസ്തഫ തങ്ങൾ നന്ദിയും പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post