കരുത്തുറ്റ അധ്യാപക നേതാവ് കെ.വി. മുജീബ് റഹ്മാൻ ചുള്ളിപ്പാറക്ക് ആദരം


തിരൂരങ്ങാടി: അധ്യാപന സേവനത്തിൽ നിന്ന് വിരമിച്ച കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ മുൻ സെക്രട്ടറിയും എ.എം.എൽ.പി. സ്കൂൾ ചുള്ളിപ്പാറയിലെ അധ്യാപകനുമായ കെ.വി. മുജീബ് റഹ്മാൻ മാസ്റ്ററെ കെ.എ.ടി.എഫ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി മെമെന്റോ നൽകി ആദരിച്ചു.


അധ്യാപക സംഘടനാ രംഗത്ത് ദീർഘകാലം വിദ്യാഭ്യാസ ജില്ലാ, സബ് ജില്ലാ തലങ്ങളിൽ നിറസാന്നിധ്യമായി പ്രവർത്തിച്ച മുജീബ് റഹ്മാൻ മാസ്റ്റർ അറബിക് അധ്യാപക സമൂഹത്തിന്റെ വിശ്വസ്തനായ നേതാക്കളിൽ ഒരാളായിരുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതിലും അധ്യാപകരെ ഏകോപിപ്പിക്കുന്നതിലും കലോത്സവങ്ങൾ, കായികമേളകൾ, ഗെയിംസ് മത്സരങ്ങൾ എന്നിവയുടെ വിജയകരമായ നടത്തിപ്പിലും അദ്ദേഹം നൽകിയ നേതൃത്വം ശ്രദ്ധേയമാണ്.


മികച്ച ഫുട്ബോൾ താരവും പരിശീലകനുമായ മുജീബ് റഹ്മാൻ മാസ്റ്റർ വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. അധ്യാപക ജീവിതത്തിലുടനീളം വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും സ്നേഹവും ആദരവും നേടിയ വ്യക്തിത്വമായ അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു.


ആദരസമ്മേളനത്തിൽ കെ.എ.ടി.എഫ് സംസ്ഥാന കൗൺസിലർ മുനീർ താനാളൂർ, ജില്ലാ സമിതി അംഗം ഷറഫുദ്ധീൻ ഹസ്സൽ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അബ്ദുള്ള ഹുദവി, സെക്രട്ടറി അബ്ദുൽ വാഹിദ് മോങ്ങം, ട്രഷറർ ടി.പി. അസ്‌ലം, വനിതാ വിംഗ് ജില്ലാ കൺവീനർ ഹബീബ ടീച്ചർ വെന്നിയൂർ, പരപ്പനങ്ങാടി സബ് ജില്ലാ പ്രസിഡന്റ് പി.പി. നാസർ, സെക്രട്ടറി മുജാഹിദ് പനക്കൽ, താനൂർ സബ് ജില്ലാ സെക്രട്ടറി നുഅ്മാൻ ശിബിലി എന്നിവർ പങ്കെടുത്തു.


ഫോട്ടോ

സർവ്വീസിൽ നിന്ന് വിരമിച്ച കെ.വി. മുജീബ് റഹ്‌മാൻ ചുള്ളിപ്പാറയെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആദരിച്ചു.

Post a Comment

Thanks

Previous Post Next Post