പ്രൈമറി പാലിയേറ്റീവ് നഴ്സുമാരുടെ സങ്കടങ്ങൾക്ക് പരിഹാരം; ഏഴ് മാസമായി മുടങ്ങിയ വേതനം ഈ മാസം മുതൽ നൽകും



​ തിരൂരങ്ങാടി: പ്രൈമറി  പാലിയേറ്റീവ് നഴ്സുമാരുടെ ഏഴ് മാസമായി മുടങ്ങിയ വേതനം ഈ മാസം മുതൽ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ, തദ്ദേശ വകുപ്പ് മന്ത്രി കെ.എം.ഷാജി, ചീഫ് സെക്രട്ടറി യശ്വന്ത് സിൻഹ, എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടർ ഡോ:ദിവ്യ എസ്. അയ്യർഐ.എ.എസ് എന്നിവർ അറിയിച്ചു. പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൽ പാറയുമായി തിരുവനന്തപുരത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം അറിയിച്ചത്.

​2025 ഡിസംബർ മുതൽ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരുടെ ശമ്പളം മുടങ്ങി കിടക്കുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട പ്ലാൻ ഫണ്ട് നൽകാത്തതിനാലായിരുന്നു ശമ്പളവും മറ്റു  വികസന പ്രവർത്തനങ്ങളും തടസപ്പെട്ട് കിടന്നിരുന്നത്. ഏഴ് മാസത്തെ വേതനം മുടങ്ങിയതോടെ പാലിയേറ്റീവ് നഴ്സുമാർ വലിയ പ്രതിസന്ധിയിലായിരുന്നു. ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെയും വീട്ടുവാടകയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും നൽകാൻ ബുദ്ധിമുട്ടിയും പ്രയാസത്തിലായ ഘട്ടത്തിലാണ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രിയടക്കമുള്ളവരെ കണ്ടത്. ഇതിന് മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ട്  നേരത്തെ പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ രണ്ട് തവണ മുഖ്യമന്ത്രി, തദ്ദേശ മന്ത്രി എന്നിവരെ കണ്ട് നിവേദനം നൽകിയിരുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായും തദ്ദേശ വകുപ്പ് മന്ത്രിയുമായും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, ചീഫ് സെക്രട്ടറി എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് തദ്ദേശ വകുപ്പ് മന്ത്രിയുടെയും പ്രിൻസിപ്പൽ ഡയറക്ടറുടെയും നേത്രത്വത്തിൽ ഉന്നതതല യോഗം ചേരുകയും പാലിയേറ്റീവ് നഴ്സുമാരുടെ മുടങ്ങിയ വേതനം  നൽകാനും തീരുമാനമാവുകയായിരുന്നു. ഈമാസാവസാനത്തോടെ മുടങ്ങിയ വേതനം നൽകുമെന്നാണ് ബന്ധപ്പെട്ടവർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 

  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള പ്ലാൻ ഫണ്ടിന്റെ അവസാന ഘടുക്കൾ  സർക്കാർ നൽകാത്തത് കൊണ്ടായിരുന്നു പാലിയേറ്റീവ് നഴ്സു മാരുടെ ശമ്പളമടക്കമുള്ള കാര്യങ്ങൾ തടസ്സപ്പെട്ടിരുന്നത്. ഇത് മൂലം പാലി യേറ്റീവ് കെയർ  പ്രവർത്തനം തന്നെ സ്തംഭനാവസ്ഥയിലാവുന്ന അവസ്ഥയിലായിരുന്നു. പാലിയേറ്റീവ് നഴ്സുമാരുടെ മുടങ്ങി കിടക്കുന്ന ശമ്പളവും പാലിയേറ്റീവ് കെയറിന് ആവശ്യമായ ഫണ്ടും വകയിരുത്തി ഈ മാസം അവസാനത്തോടെ  തന്നെ നൽകാനുള്ള സർക്കാർ തീരുമാനത്തെ പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.


ഫോട്ടോ:

പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രി വി.ഡി.സതീശന്  നിവേദനം നൽകുന്നു.

Post a Comment

Thanks

Previous Post Next Post