ഭൂമിയുടെ അടിസ്ഥാനവില നിർണയം പുനപരിശോധിക്കണം.


തിരുരങ്ങാടി : മലപ്പുറം ജില്ലയിൽ ഭൂമിയുടെ അടിസ്ഥാന വില നിർണയത്തിൽ വന്നിട്ടുള്ള അപാകതകൾ പരിഹരിക്കുന്നതിന് സർക്കാർ മുന്തിയ പരിഗണന നൽകുന്നതിന് തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

      വീട് എന്ന സ്വപ്നം പൂവണിയുന്നതിന് അഞ്ചുസെന്റ് സ്ഥലം വാങ്ങിക്കുന്ന സാധാരണക്കാരന് നടപ്പു വിലയേക്കാൾ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ട അവസ്ഥയാണ് ജില്ലയിലെ ഒട്ടുമിക്ക വില്ലേജുകളിലും നിലനിൽക്കുന്നത്

       ഭൂമിയുടെ ഫയർ വാല്യൂ നിർണയ സമയത്ത് ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ മൗനവും ഉദ്യോഗസ്ഥത തലത്തിലുള്ള പിടിപ്പുകേടും കാരണം സാധാരണക്കാരന് ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രയാസം ചില്ലറയല്ല 

       ഈയൊരു ദുരവസ്ഥക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട അധികാരികൾ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് കൺവെൻഷൻ അഭ്യർത്ഥിച്ചു

      ആവശ്യം ഉന്നയിച്ച് ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ അവർകൾക്ക് നിവേദനം നൽകാൻ തീരുമാനിച്ചു

      ജില്ലാ പ്രസിഡണ്ട് അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു അഷ്റഫ് മനരിക്കൽ,പി പി എ ബാവ, മുഹമ്മദ് ബാവ എ ആർ നഗർ, മണ്ണിൽ ബിന്ദു,സലാം ഹാജി മച്ചിങ്ങൽ ,ഉണ്ണി തൊട്ടിയിൽ,സുബ്രഹ്മണ്യൻ കാളങ്ങാടൻ, റൈഹാനത്ത് ബീവി,എം പി വേലായുധൻ മാസ്റ്റർ,റഷീദ പി കെ,ചന്ദ്രമതി ചെമ്പട്ട തുടങ്ങിയവർ സംസാരിച്ചു

     മനോജ് പുനത്തിൽ സ്വാഗതവും,ഷൗക്കത്ത് കൂരിയാട് നന്ദിയും പറഞ്ഞു.


Post a Comment

Thanks

أحدث أقدم