താനൂർ കൃഷി ഭവൻ്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും സംഘടിപ്പിക്കുന്നു


താനൂർ: 2026 ജൂലൈ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് താനൂർ കൃഷി ഭവൻ്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും സംഘടിപ്പിക്കുന്നു. ചടങ്ങിന് താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീ അഷ്റഫ് എം പി യുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി നസ്‌ല ബഷീർ ഉദ്ഘാടനം നിർവ്വഹിക്കുന്നു.


പ്രസ്തുതചടങ്ങിൽ പങ്കെടുന്ന കർഷകർക്ക് പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം എന്ന  പദ്ധതിയിൽ പച്ചക്കറിത്തൈകളും വിത്തുകളും സൗജന്യമായി വിതരണം ചെയ്യുന്നു.


കൂടാതെ 50% സബ്സിഡി നിരക്കിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. തൈ ഒന്നിന് 50 രൂപ നിരക്കിൽ ഒരാൾക്ക് പരമാവധി 5 എണ്ണം തൈകൾ വിതരണം ചെയ്യുന്നതാണ്. തെങ്ങിൻ തൈകൾ  ആവശ്യമുള്ള കർഷകർ അപേക്ഷയും 2026 -2027 ലെ നികുതിച്ചിട്ടും സമർപ്പിക്കുന്ന പക്ഷം  നൽകുന്നതാണ്. (ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന) 


കർഷക സഭയോടനുബന്ധിച്ച് കാർഷിക വായ്പയെ കുറിച്ചുള്ള ഒരു ക്ലാസും കർഷകർക്കായി സംഘടിപ്പിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു.


എന്ന്

 കൃഷി ഓഫീസർ

 കൃഷി ഭവൻ താനൂർ

Post a Comment

Thanks

أحدث أقدم