മമ്പുറം സ്റ്റോപ്പിലെ ഭീമൻ ചീനി മരം അപകടാവസ്ഥയിൽ; മുറിച്ച് മാറ്റാൻ കത്ത് നൽകി കൗൺസിലർ


  തിരൂരങ്ങാടി: മമ്പുറം തീർത്ഥാടന കേന്ദ്രത്തിലെ  ചെമ്മാട് - കക്കാട് റോഡിലെ ബസ് സ്റ്റോപ്പിലെ ഭീമൻ ചീനി മരം  പൊട്ടിപ്പൊളിഞ്ഞു അപകടാവസ്ഥയിൽ . ചെമ്മാട് - കക്കാട് സംസ്ഥാന പാതയിൽ മമ്പുറം പുതിയ പാലത്തിന് സമീപമുള്ള പഴക്കം ചെന്ന ചീനി മരമാണ് അപകടാവസ്ഥയിൽ ഉള്ളത്. പടർന്നുപന്തലിച്ചു നിൽക്കുന്ന മരം ഒരു ഭാഗത്തേക്ക് ചെരിഞ്ഞിട്ടുണ്ട്. ഓരോ ദിവസവും മരം കൂടുതൽ ചെരിഞ്ഞു വരികയാണെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. മരം ചെരിയുന്നത് പ്രകാരം റോഡ് പൊട്ടി പൊളിഞ്ഞു വരികയാണ്.

              തൊട്ടടുത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രവും കച്ചവട സ്ഥാപനവും ഉള്ളത്.  മമ്പുറം മഖാമിലേക്കുള്ള ബസ്റ്റോപ്പും ജംഗ്ഷനും സമീപത്ത് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ളതിനാൽ ഇവിടെ ആളൊഴിഞ്ഞ സമയം ഉണ്ടാകാറില്ല. വിദ്യാർഥികളും തീർഥാടകരും നാട്ടുകാരുമടക്കം എപ്പോഴും ഇവിടെ ആളുകൾ ഉണ്ടാകാറുണ്ട്.

    മരംഏത് സമയത്തും മറിഞ്ഞ് വീഴാൻ സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു. അങ്ങനെ സംഭവിച്ചാൽ ഉണ്ടാകുന്നു ദുരന്തം എന്തായിരിക്കുമെന്ന് പറഞ്ഞറിയിക്കാൻ കഴിയാത്തതായിരിക്കും. അപകടം സംഭവിക്കുന്നതിന് മുമ്പ് ഈ ചീനി മരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് തിരൂരങ്ങാടി നഗരസഭ ഒമ്പതാം ഡിവിഷൻകൗൺസിലർ എം എൻ നൗഷാദ് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post