വിജയഭേരി പദ്ധതി കൂടുതൽ മെച്ചപ്പെടുത്താൻ ജില്ലാ പഞ്ചായത്ത്


മലപ്പുറം:മലപ്പുറം ജില്ലാ പഞ്ചായത്ത് ജില്ലയിലെ ഹൈസ്കൂൾ തലത്തിൽ നടത്തിവരുന്ന വിജയഭേരി വിദ്യാഭ്യാസ പദ്ധതി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വിജയഭേരി ഹൈസ്കൂൾ കോഡിനേറ്റർമാരുടെ ജില്ലാതല മീറ്റിംഗിൽ തീരുമാനിച്ചു.

 മുൻവർഷങ്ങളിൽ നടത്തിവരുന്ന പ്രവർത്തനങ്ങളോടൊപ്പം നിർമ്മിത ബുദ്ധിയിലും ജീവിത നൈപണിയിലും പ്രത്യേക ക്ലാസുകൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിജയഭേരി  പദ്ധതിയുടെ ഭാഗമായി ഈ വർഷം നടപ്പിലാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി എ ജബ്ബാർ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. 

ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ  പി കെ അസ് ലു യോഗത്തിൽ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെടി അഷറഫ്, യാസ്മിൻ അരിമ്പ്ര, റൈഹാനത്ത് കുർമാടൻ, സി സുകുമാരൻ, ഫൗസിയ പെരുമ്പള്ളി, പി എച്ച് ഐഷാ ബാനു, ഡിഡിഇ ശ്രീമതി ശ്രീജ, ക്യാപ്റ്റൻ ഹമീദ്, ഷൗക്കത്തലി പി എന്നിവർ സംസാരിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ രാജേഷ്, കോഡിനേറ്റർ ടി സലിം, ഡോക്ടർ രചന എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 100% വിജയം കൈവരിച്ച സ്കൂളുകളെയും വിജയഭേരി പെപ്ടോക് മികച്ച രീതിയിൽ നടത്തിയ സ്കൂളുകളെയും യോഗത്തിൽ പ്രത്യേകം ആദരിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post