തൃശൂർ: കൊല്ലത്തെ ഐസ്ക്രീം തല്ലിന് പിന്നാലെ തൃശൂരിലും ഹോട്ടലിൽ തല്ലുമാല. ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലിയുള്ള തർക്കമാണ് ഇവിടെ കൂട്ടയടിയിൽ കലാശിച്ചത്. തൃശൂർ വടക്കാഞ്ചേരി മിണാലൂരിൽ ഹോട്ടലിലാണ് സംഘർഷം. ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും ചോദ്യം ചെയ്യാൻ എത്തിയവർക്കും പരിക്കേറ്റു.
ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചിക്കൻ ചില്ലിക്ക് ഒപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ല എന്നുപറഞ്ഞാണ് ആദ്യം ബഹളം തുടങ്ങിയത്. തർക്കം പരിഹരിക്കാൻ ഉടമ ശ്രമിച്ചെങ്കിലും താൽക്കാലികമായി ഇവിടെ നിന്നും മടങ്ങിയ യുവാക്കൾ പിന്നീട് ഏഴംഗ സംഘമായി എത്തി മർദിച്ചു എന്നാണ് ഹോട്ടലുടമയുടെ പരാതി
മിണാലൂർ സെലക്റ്റ് ദർബാർ റസ്റ്റോറന്റിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചിക്കൻ ചില്ലിക്ക് ഒപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ല എന്നുപറഞ്ഞാണ് ആദ്യം ബഹളം തുടങ്ങിയത്. തർക്കം പരിഹരിക്കാൻ ഉടമ ശ്രമിച്ചെങ്കിലും താൽക്കാലികമായി ഇവിടെ നിന്നും മടങ്ങിയ യുവാക്കൾ പിന്നീട് ഏഴംഗ സംഘമായി എത്തി മർദിച്ചു എന്നാണ് ഹോട്ടലുടമയുടെ പരാതി.
ഹോട്ടൽ ഉടമയായ മുജീബി(38)ന്റെ മൂന്ന് പല്ലുകൾ സംഘർഷത്തിൽ നഷ്ടമായി. ക്രിക്കറ്റ് ബാറ്റും വടികളും ഉൾപ്പെടെയുള്ളവയുമായെത്തി ഹോട്ടലിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. എന്നാൽ ചട്ടുകവും തവികളും ഉപയോഗിച്ച് തങ്ങളെ മർദ്ദിച്ചുവെന്ന് ഭക്ഷണം കഴിക്കാൻ എത്തിയവരും പറയുന്നു.
Post a Comment
Thanks