മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ ഒട്ടേറെ ജനക്ഷേമ പദ്ധതികൾക്ക് പ്രാമുഖ്യം നൽകിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ സമ്പദ് ഘടനക്ക് ഒട്ടേറെ സേവനം ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ തീർത്തും നിരാശപ്പെടുത്തിയ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്ന് ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ പറഞ്ഞു.
പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസി പെൻഷൻ വർദ്ധനവില്ല. മാസങ്ങളായി മുടങ്ങി കിടക്കുന്ന പെൻഷൻ കുടിശ്ശിക സംബന്ധിച്ച് ഒന്നും ബജറ്റിൽ ഇല്ല. പ്രവാസം അവസാനിപ്പിച്ച് മടങ്ങി വന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതികളോ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളോ ഒന്നും തന്നെ ഇല്ല. പ്രവാസികളെ സംബന്ധിച്ച ആകെയുള്ള ഒരു പരാമർശം ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരണം എന്നതൊഴിച്ചാൽ മറ്റൊന്നും തന്നെയില്ലെന്നും ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്തും അല്ലാതെയും പ്രവാസികൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ സർക്കാർ തയ്യാറാവണമെന്നും ബജറ്റിൽ കൂടുതൽ ഉൾപ്പെടുത്തണമെന്നും അഷ്റഫ് കളത്തിങ്ങൽ പാറ ആവശ്യപ്പെട്ടു.
إرسال تعليق
Thanks