തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കുന്നത് പരിഗണിക്കും: മന്ത്രി കെ. മുരളീധരൻ



തിരൂരങ്ങാടി: പ്രതിദിനം രണ്ടായിരത്തിലധികം രോഗികൾ ആശ്രയിക്കുന്ന തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുന്ന കാര്യം സർക്കാരിന്റെ സജീവമായി  പരിഗണിക്കുമെന്ന്ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. താലൂക്ക് ആശുപത്രിയ ജനറൽ ആശുപത്രിയാക്കി ഉയർത്തണമെന്നും    സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ആവശ്യശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ 'നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്' (NFPR) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

      തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ​നിലവിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് നൈറ്റ് ഡ്യൂട്ടി, കാഷ്വാലിറ്റി, പോസ്റ്റ്‌മോർട്ടം തുടങ്ങിയ അധിക ചുമതലകൾ നിർവ്വഹിക്കേണ്ടി വരുന്നത് സ്പെഷ്യലിസ്റ്റ് ഒ.പി വിഭാഗത്തിന്റെ പ്രവർത്തനത്തെ സാരമായി  ബാധിക്കുന്നുണ്ട്. ഇത് കൊണ്ട്  സ്പെഷ്യലിസ്റ്റ് ഒ.പി.വിഭാഗം   ആഴ്ചയിൽ  എല്ലാ ദിവസവും  പ്രവർത്തിക്കാൻ  കഴിയാതെ വരുന്നു.ഇതിന് പരിഹാരമായി  ആശുപത്രിയിൽ  കൂടുതൽ അസിസ്റ്റന്റ് സർജന്മാരെ നിയമിച്ച്  പരിഹാരം കാണണമെന്നും  നിവേദനത്തിൽ ആവശ്യപ്പെട്ടു.

​ഇൻഷുറൻസ് ഇനത്തിൽ താലൂക്ക് ആശുപത്രിക്ക് ലഭിക്കാനുള്ള എട്ട് കോടിയിലധികം രൂപ അടിയന്തരമായി അനുവദിച്ച് നിലവിലെ ആശുപത്രിയുടെ  സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും 

വേങ്ങര, തേഞ്ഞിപ്പലം, തിരൂരങ്ങാടി , പരപ്പനങ്ങാടി , താനൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും വരുന്ന അസ്വാഭാവിക മരണങ്ങളും  ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന നാഷണൽ ഹൈവെയും റെയിൽ പാതയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ പരിധിയിലായ യതിനാൽ തന്നെ രാത്രികാല പോസ്റ്റ്മോർട്ടവും ഒരു ഫോറൻസിക് സർജനെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അനുവദിക്കണമെന്നും നിവേദനത്തിൽ  മന്ത്രിയോട് ആവശ്യപ്പെട്ടു. എല്ലാ വിഷയവും വിശദമായി പരിശോധിച്ച്  അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

Post a Comment

Thanks

أحدث أقدم