വെളിമുക്ക് കൂഫ പള്ളിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയാളി കോയാമു ഹാജി നഖ്ശബന്ദി (റ)വിൻ്റെ ആണ്ടുനേർച്ച വിപുലമായി കൂഫ ജുമാ മസ്ജിദിൽ വെച്ച് മഗ് രിബിന് ശേഷം നടന്നു.
മഹല്ല് ഖാളി ടി.കെ അബൂബക്കർ മുസ്ലിയാർ അനുസ്മരണ പ്രഭാഷണത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി. ഖത്വീബ് അബ്ദുൽ മജീദ് സഖാഫി കുട്ടശ്ശേരി ഉദ്ഘാടനം ചെയ്തു.
അബ്ദു ലത്വീഫ് മുസ്ലിയാർ, സൈതലവി മുസ്ലിയാർ പാറക്കാട്ട്, സൈനുദ്ദീൻ മുസ്‌ലിയാർ പള്ളിയാളി മൗലിദിന് നേതൃത്വം നൽകി .
കൂഫയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമായി നൂറുകണക്കിനാളുകൾ പങ്കെടുത്തു.നേർച്ചക്കെത്തിയവർക്ക് തബറുക് വിതരണം' ചെയ്തു.
إرسال تعليق
Thanks