വിജയികളെ ആദരിച്ചു.

 


താനൂർ :  കരുവാൻതടി ഫാമിലി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു , എൽ. എസ് .എസ് , യു .എസ് .എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും , യാത്ര 2026 ക്വിസ്സ് മൽസര  വിജയകളേയും ആദരിച്ചു . 

പരിപാടി താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് പറപ്പൂതടം ഉദ്ഘാടനം ചെയ്തു. കെ.ടി ഖാലിദ് ഹാജി അധ്യക്ഷതവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. പി . ഒ അസ്ഗർ മാസ്റ്റർ, ബ്ലോക്ക് മെമ്പർ ടി ഉസ്മാൻ ഹാജി, താനാളൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി .കെ നസീർ , കെ ടി നൂറുദ്ധീൻ , കെടി ഇസ്മായിൽ , കെ. ടി കോയ , ഇസ്മായിൽ ഹിഷാമി , കെ .ടി റാഷിദ ടീച്ചർ, കെ ടി ഷംസു മാസ്റ്റർ പ്രസംഗിച്ചു.മോട്ടിവേഷൻ ക്ലാസിന് ഷാനവാസ് പറവന്നൂർ നേതൃത്വം നൽകി.


Post a Comment

Thanks

أحدث أقدم