പോത്ത് മോഷണം പ്രതി പിടിയിൽ


കുറ്റിപ്പുറം ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. കുന്നുകുളം സ്വദേശി കണ്ടുത്തുവളപ്പിൽ രഹ നാസി (24) നെയാണ് കുറ്റിപ്പുറം സി.ഐ കെ. മണികണ്ഠന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജ രാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


കഴുത്തല്ലൂർ സ്വദേശി തലകുറ്റിപ്പറമ്പിൽ നബീൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി പിടിയി ലാകുന്നത്. പ്രതി വിൽപന നടത്തിയ രണ്ടു പോത്തുകളെയും പൊലിസ് പിടിച്ചെടുത്ത് ഉടമകൾക്കു കൈമാറി. 


തിരൂർക്കാട് കാട്ടുംത്തൊടി റിയാസിന്റെ വീട്ടിൽനിന്നാണ് പൊലിസ് വിലപിടിപ്പുളള രണ്ടു പോത്തുകളെയും കണ്ടെത്തിയത്. എട്ടു ദിവസം മുൻപ് നബീലിൻ്റെ വീട്ടിലെ ഫാമിൽനിന്ന് 1,10,000 രൂപ വിലയുള്ള പോത്താണ് മോഷണം പോയത്. എട്ടു മാസ ങ്ങൾക്ക് മുൻപ് ഇയാളുടെ മറ്റു രണ്ടു പോത്തുകളെയും കാണാതായിരുന്നു. 1,50,000 രൂപയുടെ പോത്തുകളാണ് അന്നു മോഷണം പോയിരുന്നത്.


ചെമ്പിക്കൽ സ്വദേശി കുന്നത്ത് ജമാലുദ്ദീൻ്റെ ഫാമിൽനിന്ന് 1,10,000 രൂപയും പോത്തും കളവ് പോയിരുന്നു. ചെല്ലൂർ സ്വദേശി നാസറിന്റെ പോത്തും മോഷ്ടിക്കപ്പെട്ടിരുന്നു. 90,000 രൂപയുടെ വിലയുള്ള പോത്തായിരുന്നു മോഷണം പോയിരുന്നത്. ഇന്നലെ പൊലിസ് കണ്ടെത്തിയ പോത്തുകളിൽ ഒന്നിനെ നബീലിനും മറ്റൊന്നിനെ നാസറിനുമാണ് കൈമാറിയത്. പൊലിസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്ര തിയുമായി പൊലിസ് തെളിവെടുപ്പും നടത്തി. കഴിഞ്ഞ ഒൻപത് മാസത്തിനിടെ അഞ്ചു പോത്തുകളാണ് പ്രദേശത്തുനിന്നു മോഷണം പോയിരുന്നത്.

Post a Comment

Thanks

Previous Post Next Post