സൗജന്യയാത്രക്ക്​ നാളെ തുടക്കം; ടിക്കറ്റിൽ ‘പ്രിയദർശിനി’ എന്ന്​ മലയാളത്തിലും

 


തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​ക്കാ​യി ന​ൽ​കു​ന്ന സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും. ആ​ദ്യ​മാ​യാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ടി​ക്ക​റ്റ് മെ​ഷീ​നി​ൽ മ​ല​യാ​ളം ഉ​ൾ​പ്പെ​ടു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് സീ​റോ ടി​ക്ക​റ്റാ​ണെ​ങ്കി​ലും ഫെ​യ​ർ സ്റ്റേ​ജും സ്ഥ​ല​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ യാ​ത്ര​യു​ടെ മൂ​ല്യം മെ​ഷീ​നി​ൽ രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നു​ള്ള സോ​ഫ്റ്റ്‌​വെ​യ​ർ ക്ര​മീ​ക​ര​ണം മെ​ഷീ​നി​ൽ ഏ​ർ​പ്പെ​ടു​ത്തി. പ്രി​യ​ദ​ർ​ശി​നി ഫ്രീ ​ട്രാ​വ​ൽ (പി.​എ​ഫ്.​ടി) എ​ന്ന പേ​രി​ലാ​ണ് സൗ​ജ​ന്യ യാ​ത്ര​ക്കു​ള്ള ഓ​പ്ഷ​ൻ. എ​ണ്ണം മാ​ത്ര​മ​ല്ല, എ​ത്ര രൂ​പ​യു​ടെ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ചു​വെ​ന്ന​തും കൃ​ത്യ​മാ​യി അ​റി​യാം..


തി​ങ്ക​ളാ​ഴ്ച ഉ​ദ്ഘാ​ട​ന​ശേ​ഷം രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് ടി​ക്ക​റ്റ് മെ​ഷീ​നി​ൽ പി.​എ​ഫ്.​ടി സൗ​ക​ര്യം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​ക. ഓ​രോ യൂ​നി​റ്റി​ലെ​യും ടി​ക്ക​റ്റ് മെ​ഷീ​നി​ൽ പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ർ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി. സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച​തി​നാ​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി​ക​ളി​ൽ ഇ​നി ക​ൺ​സ​ഷ​ൻ കാ​ർ​ഡ് വേ​ണ്ട​തി​ല്ല. നി​ല​വി​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​ണ്..


ഡി​പ്പോ​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ക​ൺ​സ​ഷ​ൻ കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യാ​ണ് യാ​ത്ര ഇ​ള​വ് നേ​ടി​യി​രു​ന്ന​ത്. സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള ക​ൺ​സ​ഷ​ൻ സം​വി​ധാ​നം ആ​വ​ശ്യ​മി​ല്ലാ​താ​യി. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​വും ഡി​പ്പോ​ക​ൾ​ക്ക് ന​ൽ​കി. ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ടെ വാ​തി​ലു​ക​ളോ​ട് ചേ​ർ​ന്ന് ‘പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി’ എ​ന്ന സ്റ്റി​ക്ക​ർ പ​തി​ച്ചു​തു​ട​ങ്ങി..


തി​രു​വ​ന​ന്ത​പു​രം ക​ണി​യാ​പു​രം യൂ​നി​റ്റി​ന്റെ പെ​രു​മാ​തു​റ റൂ​ട്ടി​ലോ​ടു​ന്ന സ​ർ​വി​സി​ലാ​ണ് ഉ​ദ്ഘാ​ട​ന​യാ​ത്ര. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ടെ 20 പേ​ർ ബ​സി​ലു​ണ്ടാ​കും. ശേ​ഷി​ക്കു​ന്ന​വ​ർ വ​നി​ത യാ​ത്ര​ക്കാ​രും. ഉ​ദ്ഘാ​ട​ന​ശേ​ഷം ബ​സ് സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ൽ എ​ത്തി​ച്ച​ശേ​ഷ​മാ​കും സ​ർ​വി​സ് തു​ട​രു​ക. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ ആ​ദ്യ വ​നി​ത ഡ്രൈ​വ​ർ പെ​രു​മ്പാ​വൂ​ർ യൂ​നി​റ്റി​ലെ ഷീ​ല​യാ​ണ് ഉ​ദ്ഘാ​ട​ന​യാ​ത്ര​ക്ക് വ​ള​യം പി​ടി​ക്കു​ക. മു​ഖ്യ​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ ഗ​താ​ഗ​ത മ​ന്ത്രി സി.​പി ജോ​ൺ ആണ്​ അ​ധ്യ​ക്ഷ​ൻ..

Post a Comment

Thanks

أحدث أقدم