സമഗ്ര ഭിന്നശേഷി സർവേക്ക് താനൂരിൽ തുടക്കമായി


  താനൂർ: താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്ത തോടെ നടപ്പിലാക്കുന്ന സമഗ്ര ഭിന്നശേഷി സർവ്വേക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 ഗ്രാമ പഞ്ചായത്തുകളിലെയും മുഴുവൻ ഭിന്നശേഷിക്കാരെയും കണ്ടെത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെയും കുണ്ടൂർ പിഎംഎസ്ടി കോളേജിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 


ഗൃഹസർവേയുടെ ബ്ലോക്ക് തല ഉദ്ഘാടനം സിനിമാതാരം  സലിഖിൻ്റെ വിവരശേഖരണം നടത്തി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: എ പി സ്മിജി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി നൗഷാദ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് നസ്രിൻ മണ്ണിങ്ങൽ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോട്ടങ്ങൾ ഉസ്മാൻ ഹാജി, ആഫിയ നൗഫൽ, മൈമൂന ശിഹാബ്, വിപി ഹലീമ, നഷീദ അൻവർ, ബ്ലോക്ക് ആസൂത്രണ സമിതി അംഗം മുജീബ് താനാളൂർ, കിൻഷിപ്പ് ഭിന്നശേഷി കൂട്ടായ്മയുടെ ഡയറക്ടർമാരായ നാസർ കുറ്റൂർ മൊയ്തുഷ, പ്രോജക്റ്റ് സ്‌റ്റാഫ് കെ പി ലിയ എന്നിവർ സംസാരിച്ചു.

Post a Comment

Thanks

أحدث أقدم