താനൂർ നൈസ് പബ്ലിക് സ്കൂളിൽ 'സ്മൈൽ ക്ലബ്ബ്' ലോഞ്ചിങ് സംഘടിപ്പിച്ചു


താനൂർ: വിദ്യാർത്ഥികളിൽ ഉന്നതമായ ധാർമിക മൂല്യങ്ങൾ നട്ടുവളർത്താനും, നന്മയും സഭ്യതയും നിറഞ്ഞ ഒരു തലമുറയെ വാർത്തെടുക്കാനുമുള്ള വിപുലമായ പദ്ധതികളോടെ താനൂർ നൈസ് പബ്ലിക് സ്കൂളിൽ 'സ്മൈൽ ക്ലബ്ബ്' പ്രവർത്തനമാരംഭിച്ചു. ക്ലബ്ബിന്റെ ഔദ്യോഗിക ലോഞ്ചിങ് ചടങ്ങാണ് സ്കൂളിൽ സംഘടിപ്പിച്ചത്.

​ജീവിതത്തിൽ നമുക്കൊരു കൃത്യമായ ലക്ഷ്യമുണ്ടാവണമെന്നും ആ ലക്ഷ്യം എത്തിപ്പിടിക്കുന്നത് വരെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കണമെന്നും മുഖ്യ അതിഥി ആസിം വെളിമണ്ണ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

​പ്രധാന അധ്യാപകൻ കെ.പി.എ.  വഹാബ് തങ്ങൾ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് സ്വദക്കത്തുള്ള സംസാരിച്ചു. തുടർന്ന് ദിൽഷാദ് താനൂർ സ്മൈൽ ക്ലബ്ബിന്റെ പ്രാധാന്യത്തെയും ലക്ഷ്യങ്ങളെയും കുറിച്ച് ക്ലാസിന് നേതൃത്വം നൽകി.

​അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ നസീഫ് റഹ്മാൻ സ്വാഗതവും സഹദ് ഫാളിലി നന്ദിയും രേഖപ്പെടുത്തി.

Post a Comment

Thanks

Previous Post Next Post