ഗൾഫിലേക്ക് നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ് ; വാക്ക് ഇൻ ഇന്റർവ്യു മൂന്ന് ജില്ലകളിൽ


കൊച്ചി മിഡിൽ ഈസ്റ്റിലേക്ക് നിരവധി  തൊഴിൽ അവസരമൊരുക്കി ലുലുഗ്രൂപ്പ്.  കാഷ്യർ, സെയിൽസ്മാൻ, ബുച്ചർ, ഫിഷ് മോംഗർ കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കേഴ്സ്, മലബാർ സ്നാക്ക് മേക്കർ, വാൻ സെയിൽസ്മാൻ, ഹെവി, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തസ്തികകളിലേക്ക് പുരുഷ ഉദ്യോഗാർത്ഥികളെയാണ് ക്ഷണിക്കുന്നത്.


 കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള അഭിമുഖം നടക്കുക. അപേക്ഷകർ വിശദമായ ബയോഡേറ്റയ്ക്കൊപ്പം പാസ്പോർട്ടിന്റെ കളർകോപ്പി, വിദ്യഭ്യാസ സർട്ടിഫിക്കറ്റിന്റെ അസൽ കോപ്പിയും പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. 


സെയിൽസ്മാൻ/ കാഷ്യർ  തസ്തിക

 പ്ലസ് ടു യോഗ്യതയുള്ള 20നും 28നും ഇടയിൽ പ്രായമുള്ളവർക്ക് സെയിൽസ്മാൻ , കാഷ്യർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗാർമെന്റ്, സാരി, ഫുട് വെയർ, ഇലക്ട്രോണിക്സ്, ഹൗസ്ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലയിൽ പരിചയസമ്പന്നരായവർക്ക് മുൻഗണന. 


ഹെവി, ലൈറ്റ്  ഡ്രൈവർ

യു.എ.ഇ അല്ലെങ്കിൽ കെ.എസ്.എയിലെ വാലിഡായ  ഡ്രൈവിങ്ങ് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം


ആലപ്പുഴ - വി.സി.എസ്.ബി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിൽ ഈ മാസം 30 ന് ( 30-6-2026) ചൊവ്വാഴ്ച  രാവിലെ 9 മുതൽ വൈകിട്ട് 3 വരെ  നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കാളിയാകാം. 


കോട്ടക്കൽ പീയം ഓഡിറ്റോറിയത്തിൽ അടുത്ത മാസം രണ്ടിന്  (02-7-2026 വ്യാഴായ്ച ) രാവിലെ 9 മുതൽ വൈകിട്ട് 3 വരെ  നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. 


കണ്ണൂർ (04-07-2026)

കണ്ണൂർ ജില്ലയിൽ ലുലു ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്ക് ഇൻ ഇന്റർവ്യു താനാ ദിനേശ് ഓഡിറ്റോറിയത്തിൽ അടുത്ത മാസം നാലിന്   (04-07-2026-ശനിയാഴ്ച- ) രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ നടക്കും. 


കൂടുതൽ വിവരങ്ങൾക്കായി  +91 7594054655,  +91 7593812223,  +91 7593812225, എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.


Post a Comment

Thanks

أحدث أقدم