എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനം; പ്രായപരിധി ഉയർത്തി


സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർധനവ് വരുത്തി. ഉയർന്ന പ്രായപരിധിയിൽ നാല് വർഷത്തെ വർധനവ് ആണ് വരുത്തിയിരിക്കുന്നത്.

  ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പി.എസ്.സി മുഖേനയുള്ള അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ വരുത്തിയ ഇളവ്, എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കും ബാധകമാക്കിയാണ് സർക്കാർ ഉത്തരവ്.

Post a Comment

Thanks

أحدث أقدم