പരപ്പനങ്ങാടി പൂരപ്പുഴ ബാർ വന്നത് കാരണം കലഹങ്ങൾ പതിവാകുന്നു; സ്വൗര്യ ജീവിതം നഷ്ടപ്പെട്ട് നാട്ടുകാർ


പരപ്പനങ്ങാടി: പൂരപ്പുഴയിലെ 'അമിറ്റീസ് കോർട്ട്യാർഡ്' ബാർ ഹോട്ടലിൽ  കഴിഞ്ഞ ദിവസം മദ്യം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയും, ബാർ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

നെടുവ തിരിച്ചിലങ്ങാടി സ്വദേശികളായ അബ്ദുൽ ഹമീദ് എന്ന ബാപ്പു, ആസിഫ് (32), ഹർഷാദ് (32) എന്നിവരാണ് പിടിയിലായത്. മെയ് 30-ന് പുലർച്ചെ 1.30-ഓടെ ബാർ അടച്ചശേഷം മദ്യം ആവശ്യപ്പെട്ട് ജീവനക്കാരുമായി തർക്കമുണ്ടാവുകയും, തുടർന്ന് ബാർ ജീവനക്കാർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി പ്രതികൾ അവരെ മർദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിൽ പരിക്കേറ്റ നാല് ജീവനക്കാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ബാറിൽവെച്ച് ജീവനക്കാർ തന്നെ മർദിച്ചെന്നാരോപിച്ച് ബാപ്പു നൽകിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.ഇൻസ്പെക്ടർ എസ്.എച്ച്.ഒ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. 

സ്ഥലത്ത് ബാർ വന്നത് മുതൽ നാട്ടുകാരുടെ സ്വൗര്യ ജീവിതം നഷ്ടപ്പെട്ടിരിക്കുകയാണ്.ഇവിടെ ബാർ വരുന്ന വിവരമറിഞ്ഞ് നാട്ടുകാർ നരിക്കോടൻ ഹംസക്കുട്ടി, ചോലയിൽ ഹംസ, യു.വി.സുരേന്ദ്രൻ, ജാഫറലി നെച്ചിക്കാട്  എം.അനീഷ് തുടങ്ങിയ പൗരപ്രമുഖരുടെ നേതൃത്വത്തിൽ "ബാർ വിരുദ്ധ ആക്ഷൻ കമ്മിറ്റിയും " നിലവിൽ വന്നിരുന്നു. ബാർ പ്രവർത്തനം തുടങ്ങിയത് നിമിത്തം ഇവിടെ കലഹങ്ങൾ പതിവായിരിക്കുകയാണ്. മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരി വർഗ്ഗം ബാറിനെതിരെ ചെറുവിരൽ അനക്കാത്തതിൽ നാട്ടുകാർ ഏറെ പ്രതിഷേധത്തിലാണ്.സ്ത്രീകളടക്കമുള്ളവരെ അണി നിരത്തി ബാറിനെതിരെ ശക്തമായ സമരമുറ സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.

Post a Comment

Thanks

أحدث أقدم