​ പി.എം.ആർ. റെസിഡന്റ്സ് അസോസിയേഷൻ പ്രതിഭകളെ ആദരിച്ചു


പാലച്ചിറമാട് പി.എം.ആർ. റെസിഡന്റ്സ് അസോസിയേഷൻ കുടുംബാംഗങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, മദ്രസ പൊതുപരീക്ഷ എന്നിവയിലും മറ്റ് ഉന്നത മേഖലകളിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.

പി.എം.ആർ. പ്രസിഡന്റ് എ.സി.എ. റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാകാരൻ ഷെഫീഖ് ക്ലാരി മുഖ്യാതിഥിയായിരുന്നു. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ജസ്ന ടീച്ചർ, ആറാം വാർഡ് മെമ്പർ സീനത്ത് പാറയിൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. 

സുന്ദരൻ കോണാടൻ, ഒ.കെ. അസൈനാർ, വി.എം. ഫൈസൽ ബാബു, കരുമ്പിൽ ഫൈസൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി.എം.ആർ. ജനറൽ സെക്രട്ടറി പന്താര അൻവർ സാജിദ് സ്വാഗതവും എ.സി. കരീം നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post