തെയ്യാലിങ്ങൽ എസ് എസ് എം ഹയർ സെക്കന്ററി സ്കൂളിൽ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ ഫോം വിതരണം ആരംഭിച്ചു. അപേക്ഷ പൂരിപ്പിച്ചു നൽകുമ്പോൾ താഴെ നൽകിയ കാര്യങ്ങൾ ശ്രദ്ധിക്കുക.
1. മുഴുവൻ കോളങ്ങളും ശ്രദ്ധയോടെ പൂരിപ്പിക്കണം. SSLC ക്ക് നൽകിയ പ്രകാരമാണ് പേര്, രക്ഷിതാവിന്റെ പേര് തുടങ്ങിയവ എഴുതേണ്ടത് (അപേക്ഷ ഫോമിന്റെ മാതൃക ഇതോടൊപ്പം നൽകിയിട്ടുണ്ട്)
2. SSLC റിസൾട്ട് പ്രിന്റ് ഔട്ട്, ബോണസ് പോയിന്റ്ന് വേണ്ടി അപേക്ഷയിൽ പരാമർശിച്ചവയുടെ (ക്ലബ്, സ്കൗട്ട്, ലിറ്റിൽ കൈറ്റ് തുടങ്ങിയവ) സർട്ടിഫിക്കറ്റ് കോപ്പി (ഒറിജിനൽ നൽകരുത്) എന്നിവ അപേക്ഷക്കൊപ്പം സമർപ്പിക്കണം.
3. നൽകുന്ന എല്ലാ വിവരങ്ങളും ശരിയാണ് എന്ന് ഉറപ്പു വരുത്തുക (പഞ്ചായത്ത്, ബോണസ് പോയിന്റിന് പരിഗണിക്കുന്ന മറ്റു വിവരങ്ങൾ തുടങ്ങിയവ). SSLC Register Number, Category (Caste, Community, Religion etc), പഞ്ചായത്ത്, താലൂക്ക് എന്നിവയും പ്രത്യേകം നോട്ട് ചെയ്യണം തെറ്റായ വിവരങ്ങൾ നൽകിയാൽ അഡ്മിഷൻ നിഷേധിക്കപ്പെടാൻ കാരണമാവും)
4. രക്ഷിതാവിന്റെയോ വിദ്യാർത്ഥിയുടെയോ മാത്രം മൊബൈൽ ഫോൺ നമ്പർ നൽകുക. അപേക്ഷ സമയത്ത് നൽകുന്ന മൊബൈൽ നമ്പർ അഡ്മിഷൻ നടപടികൾ പൂർത്തിയാകുന്ന ഘട്ടം വരെ ആക്റ്റിവ് ആയിരിക്കണം. വിളിച്ചാൽ കിട്ടുന്ന ഒന്നിലധികം മൊബൈൽ നമ്പർ നൽകുന്നത് നല്ലതാണ്.
5. ചേരാൻ ഉദ്ദേശിക്കുന്ന Course, Course Code എന്നിവ ക്രമത്തിൽ രേഖപ്പെടുത്തണം. മുൻഗണനാക്രമം പ്രത്യേകം ശ്രദ്ധിക്കണം.
6. ഫോം പൂരിപ്പിച്ച് നൽകാൻ തയ്യാറായി വരുന്നവർക്ക് (ആവശ്യമായ രേഖകളുടെ കോപ്പിക്കൾ സഹിതം) അപ്പോൾ തന്നെ ഫോം ഫിൽ ചെയ്ത് സമർപ്പിക്കാവുന്നതാണ്.
7. അപേക്ഷ സമർപ്പിച്ചാൽ നമ്പർ രേഖപ്പെടുത്തിയ കാർഡ് കൈപ്പറ്റണം.
8. കമ്മ്യൂണിറ്റി ക്വാട്ടക്ക് അപേക്ഷ സമർപ്പിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും 'Plus One Admission 2026 SSMHSS' എന്ന Whatsapp ഗ്രൂപ്പിൽ Join ചെയ്തിരിക്കണം. ഗ്രൂപ്പിൽ join ചെയ്യാനുള്ള QR കോഡ് ഓഫീസിന് മുമ്പിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
9. ജൂൺ 20 വരെ കമ്മ്യൂണിറ്റി ക്വാട്ടക്കുള്ള അപേക്ഷ സ്വീകരിക്കുന്നതാണ്.
കമ്മ്യൂണിറ്റി ക്വാട്ടക്ക് അപേക്ഷ സമർപ്പിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും 'Plus One Admission 2026 SSMHSS' എന്ന Whatsapp ഗ്രൂപ്പിൽ Join ചെയ്തിരിക്കണം. 👇
Join my WhatsApp group. https://chat.whatsapp.com/LOdSftLRfEk61RXBdtKKmP
إرسال تعليق
Thanks