പരപ്പനാട് കോവിലകം സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു


പരപ്പനങ്ങാടി:- പി.ഇ.എസ് പരപ്പനാട് കോവിലകം സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സീനിയർ ചേമ്പർ ഇന്റർനാഷണൽ രാമനാട്ടുകര ലെജിന്റെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. വൃക്ഷത്തൈ നടൽ, സ്പെ ഷ്യൽ അസംബ്ലി, ക്വിസ്റ്റ് മത്സരം , പോസ്റ്റർ മേക്കിങ് മത്സരം എന്നിവ നടന്നു.


പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ഡപ്യൂട്ടി ചെയർമാൻ ഷമീം കിഴക്കിനിയകത്ത് വൃക്ഷത്തെ നട്ട് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പിൽ അനിൽകുമാർ ഇ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് സീനിയർ ചേമ്പർ ഇന്റർനാഷണൽ പ്രസിഡന്റ് പി.സി.കെ രാജൻ സ്വാഗതം പറഞ്ഞു. പി.ഇ.എസ്  സെക്രട്ടറി മുഹമ്മദ്, സീനിയർ ചേമ്പർ സെക്രട്ടറി പ്രദീഷ് , ട്രഷറർ ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ഷമേജ് നന്ദി പറഞ്ഞു.

Post a Comment

Thanks

أحدث أقدم