ഹോട്ടലുകൾക്ക് ആശ്വാസം; വാണിജ്യ എൽപിജി വിതരണ നിയന്ത്രണം നീക്കി


ന്യൂഡൽഹ |  വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിതരണ നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. വിലവർധനയ്ക്കൊപ്പം സിലിണ്ടർ നിയന്ത്രണവും വന്നത് ഹോട്ടലുകളെ വലച്ചിരുന്നു. 

എന്നാൽ, യുദ്ധത്തിന് മുൻപുള്ള തലത്തിലേക്ക് വിതരണം പുനഃസ്ഥാപിക്കാനാണ് തീരുമാനമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിതരണം തടസ്സമില്ലാതെ നിലനിർത്താൻ ലക്ഷ്യമിട്ടായിരുന്നു വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിന് പ്രഥമ പരിഗണന രാജ്യത്തെ കുടുംബങ്ങൾക്കായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Post a Comment

Thanks

أحدث أقدم