തിരൂരങ്ങാടി: സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയും തിരൂരങ്ങാടി പി.എസ് എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പത്മശ്രീ കെ.വി. റാബിയ സ്മാരക പുരസ്കാര സമർപ്പണവും ഭിന്നശേഷി സംഗമവും നാളെ (ശനി ) പി.എസ്.എം.ഒ. കോളേജിൽ വെച്ച് നടക്കും. റാബിയ സ്മാരക സേവന രത്ന പുരസ്കാരം ജീവകാരുണ്യ പ്രവർത്തകൻ ഡോ: എം എ കബീറിനും റാബിയ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ എൻ.എം.റഫീഖിനുമാണ്.
രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ: എൻ.ശംസുദ്ധീൻ പുരസ്കാര സമർപ്പണം നടത്തും.കോളേജ് മാനേജർ എം.കെ. ബാവ ചടങ്ങിൽ അദ്ധ്യക്ഷ്യം വഹിക്കും.പി.എം.എ. സമീർ എം.എൽ.എ , ടി.വി. ഇബ്രാഹിം എം.എൽ, മലപ്പുറം ജില്ലാ എ.ഡി.എം.പി.ഒ. സാദിഖ്, മുൻ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് , കോളേജ് പ്രിൻസിപ്പൽ ഡോ: വി.പി. ജംഷീദ്, മുനിസിപ്പൽ വൈസ് ചെയർമാൻ എം.അബ്ദുറഹ്മാൻ കുട്ടി, സി.എച്ച് മഹ്മൂദ് ഹാജി, ജൂറി ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി തുടങ്ങി പ്രമുഖ വ്യക്തികൾ പ്രസംഗിക്കും. രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുന്ന ഭിന്നശേഷി സംഗമത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും

Post a Comment
Thanks