തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മൊബൈൽ നമ്പർ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്. പത്ത് വർഷമായി അദ്ദേഹം ഉപയോഗിക്കുന്ന നമ്പറാണ് മുൻകൂട്ടി അറിയിക്കാതെ കട്ട് ചെയ്തത്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന നമ്പറായിരുന്നു ഇത്.
ഇന്നലെ രാവിലെ ഫോൺ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നമ്പർ പ്രവർത്തനരഹിതമായ വിവരം അറിയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി പുതിയ നമ്പർ പിണറായി വിജയന് ഉടൻ അനുവദിക്കുമെന്നാണ് വിവരം.
നമ്പർ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിൽ നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പിണറായി വിജയന്റെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post a Comment
Thanks