വെള്ളക്കെട്ടൊഴിയാതെ വെള്ളിയാംപുറം സികെ പടി -കല്ലത്താണി റോഡ്


  വെള്ളിയാമ്പുറം I മഴ പെയ്‌താൽ റോഡ് പുഴയാകുന്നു. വെള്ളിയാംപുറം സികെ പടി- കല്ലത്താണി റോഡി ലാണ് വർഷങ്ങളായി വെള്ളം കെട്ടിനിൽക്കുന്നത്. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാലാണ് റോഡിലെ വെള്ളക്കെട്ട്. 

സ്‌കൂൾ കുട്ടികളും വയോധികരും ഈ വെള്ളക്കെട്ടിലൂടെ വേണം നടന്നു പോകാൻ. വർഷങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ മുറവി ളിക്ക് ഇതുവരെ പരിഹാരമുണ്ടാ യിട്ടില്ല.


 നന്നമ്പ്ര പഞ്ചായത്തിലെ12,13,15 വാർഡുകളുടെ സംഗമസ്‌ഥലമാണിത്. അതിനാൽ മുൻ ഭരണസമിതിയിലെ വാർഡ് അംഗങ്ങൾ കയ്യൊഴിയുകയായിരുന്നു എന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

  ഒട്ടേറെ ആളുകൾഉപയോഗിക്കുന്ന റോഡാണിത്. ഏറെ വീടുകൾ ഈ ഭാഗത്തുണ്ട്. കല്ലത്താണി, നന്നമ്പ്ര ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയുമാണിത്. ഇരുഭാഗത്തും മതിലുകൾ കെട്ടിയതും, ഒരു സൈഡിലും മണ്ണിട്ടു ഉയർത്തിയതും,വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന ഓവുചാലുകൾ മണ്ണിട്ട് നികത്തിയതും തോട് നികത്തിയതുമാണ് വെള്ളം കെട്ടി നിൽക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.


  വർഷങ്ങളായി ഓരോ മഴക്കാലത്തും നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ അധികൃതർ സ്‌ഥലം സന്ദർശിച്ചു പരിഹരിക്കാം എന്ന ഉറപ്പുനൽകി വെള്ളത്തിൽ ഇറങ്ങി ഫോട്ടോഷൂട്ട് നടത്തി പോകുകയല്ലാതെ ഇതുവരെ നടപടികളെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ അധികൃതരെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ്.

 ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ സമരരംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.

Post a Comment

Thanks

Previous Post Next Post