ഓപ്പറേഷൻ തൂഫാൻ; കുന്നമംഗലത്ത് പൊലീസിനെ കണ്ട് ഭയന്നോടി യുവാവ്, കിണറ്റിൽ വീണു


കോഴിക്കോട് |  കുന്നമംഗലം പതിമംഗലം ആമ്പ്രമ്മൽ പതിവ് പട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് (26) ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ വീണു. വെള്ളിമാടുകുന്ന് നിന്ന് എത്തിയ അഗ്നിരക്ഷാസേന കിണറ്റിൽ ഇറങ്ങി യുവാവിനെ രക്ഷിച്ച് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.


കാലിന് പൊട്ടൽ അടക്കം സാരമായി പരുക്കേറ്റ ഇയാളെ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ആൾ താമസം ഇല്ലാത്ത വീടിനോട് ചേർന്ന് 40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവാവ് വീണത്.


ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രാത്രിയും മറ്റും പൊലീസിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ രാത്രി പതിവായി ചിലർ സംഘം ചേരുന്നു എന്നു പരാതി ഉയർന്നിരുന്നു. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ പരിസരത്ത് ഉണ്ടായിരുന്നവർ പൊലീസിനെ കണ്ട് ഭയന്നോടിയത് ആണെന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

Thanks

Previous Post Next Post