താനൂർ: പുത്തൻതെരുവിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതി മരിച്ചു. താനൂർ പുത്തൻതെരുവ് സ്വദേശി കൊമ്പന്റെഅകത്ത് റസീന (30) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു ദാരുണമായ സംഭവം.
ഉമ്മയെ ഡോക്ടറെ കാണിക്കാൻ പോകുന്നതിനിടെയാണ് റസീന അപകടത്തിൽപ്പെട്ടത്. ട്രാക്ക് മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന ഉടനെത്തന്നെ നാട്ടുകാർ ഓടിക്കൂടി റസീനയെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് ടി.ഡി,ആർ.എഫ് (TDRF) വളണ്ടിയർമാരുടെ സഹായത്തോടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ ബാവയുടേയും ഫാത്തിമയുടേയും മകളാണ് മരണപ്പെട്ട റസീന.
إرسال تعليق
Thanks