വഴിയരികിൽ കിടന്ന കാർ ഉടമയറിയാതെ ആക്രിവിലയ്ക്ക് വിറ്റ് യുവാവ്..!


  എടപ്പാളിൽ വഴിയരികില്‍ ഇട്ടിരുന്ന കാര്‍ ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റു. 21കാരനായ യുവാവാണ് കാര്‍ തന്റേതാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഉടമ അറിയാതെ വാഹനം ആക്രി കച്ചവടക്കാര്‍ക്ക് വിറ്റത്..


ലോറിയും മണ്ണുമാന്തി യന്ത്രവുമായി എത്തിയ ആക്രി സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് വാഹന ഉടമ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി..


എടപ്പാളില്‍ ആണ് സംഭവം. വട്ടകുളം സ്വദേശി സിദ്ദിഖിന്റെ വാഹനമാണ് വിറ്റത്. അപകടത്തെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരിക്കുകയായിരുന്നു കാര്‍. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് തകരാറിലായി കിടന്നിരുന്ന കാര്‍ പട്ടാമ്പിയിലെ ഒരു ആക്രി കച്ചവടക്കാരന്റെ നേതൃത്വത്തില്‍ ലോറിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചത്. ജെസിബി ഉപയോഗിച്ച് കാര്‍ ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് വീട്ടുകാര്‍ കാണുന്നത്..


ഈ കാര്‍ തങ്ങളുടേതാണെന്നും ഇത് വില്‍പ്പന നടത്തിയിട്ടില്ലെന്നും വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് മറ്റൊരാള്‍ അയാളുടെ കാറാണിതെന്ന് പറഞ്ഞ് തങ്ങള്‍ക്ക് ഈ കാര്‍ വിറ്റതായി ആക്രി കച്ചവടക്കാര്‍ പറഞ്ഞു. ഇതിന് പിന്നാലെ ചങ്ങരംകുളം പൊലീസ് ഇടപെട്ട് കാര്‍ കൊണ്ടുപോകുന്നത് തടയുകയായിരുന്നു. മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് പ്രശ്‌നം പരാതി ഇല്ലാതെ പരിഹരിച്ചു..

Post a Comment

Thanks

أحدث أقدم