അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് അച്ഛന്റെ ക്രൂര മർദനം


പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസുകാരിയെ അച്ഛൻ ക്രൂരമായി മർദിച്ചു. വണ്ടിത്താവളം കൈയോടാണ് സംഭവം. മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അച്ഛനെ കസ്റ്റഡിയിലെടുത്തു.


വിറക് കഷ്ണങ്ങൾ കൊണ്ടാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചത്. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.


മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിങ്ങിലാണ് അച്ഛൻ മർദിച്ച വിവരം കുട്ടി തുറന്നു പറഞ്ഞത്. കുട്ടിയെ ശിശു ക്ഷേമ സമിതിക്ക് കീഴിലെ ഷെൽട്ടറിലേക്ക് മാറ്റി.

Post a Comment

Thanks

أحدث أقدم