ഫാസ്റ്റ് ടാഗില്‍ തര്‍ക്കം; വെട്ടിച്ചിറ ടോള്‍പ്ലാസയില്‍ ജീവനക്കാരും യാത്രക്കാരും ഏറ്റുമുട്ടി


മലപ്പുറം: ദേശീയപാത 66ലെ വെട്ടിച്ചിറ ടോള്‍പ്ലാസയില്‍ സംഘര്‍ഷം. ഫാസ്ടാഗുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ടോള്‍പ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം. കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


ടോള്‍ പ്ലാസ കടക്കുന്ന വാഹനത്തില്‍ ജീവനക്കാരന്‍ വടികൊണ്ട് അടിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ടോള്‍ പ്ലാസ ജീവനക്കാരന്‍ വാഹനത്തിലേക്ക് തുടര്‍ച്ചയായി വടി കൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ജീവനക്കാരന്‍ യാത്രക്കാരന്റെ കഴുത്തിന് പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു.


ടോള്‍ പ്ലാസക്ക് എതിരെ നാട്ടുകാര്‍ വ്യാപക പരാതി ഉന്നയിക്കുന്നുണ്ട്. ജീവനക്കാര്‍ മോശമായി പെരുമാറുന്നുവെന്നാണ് പരാതി. ജീവനക്കാരില്‍ പലരും ഇതര സംസ്ഥാനക്കാരാണ്. യാത്രക്കാരെ അസഭ്യം വിളിക്കുകയും അക്രമിക്കുകയും ചെയ്യുന്നത് പതിവാണെന്നാണ് പരാതി ജീവനക്കാരുടേത് മോശം പെരുമാറ്റമെന്ന് പൊലീസും പറയുന്നു.

Post a Comment

Thanks

Previous Post Next Post