നരിക്കുനി : നാടിനും നാട്ടുകാർക്കും ശല്യമായി മാറിയ നരിക്കുനി ബീവറേജ് ഔട്ട്‌ലെറ്റ് ഒഴിവാക്കുമെന്നും സമാധാനാന്തരീക്ഷം പ്രദേശത്ത് പുലരുമെന്നും നാട്ടുകാരുടെ പ്രതീക്ഷ.സംസ്ഥാനത്തിൻ്റെ ഭരണ മാറ്റത്തോടെ ഏറെ പ്രതീക്ഷയിലാണ് നാട്ടുകാർ.
നരിക്കുനി - പൂനൂർ റോഡിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതിനടക്കം സമീപത്തായി സ്ഥിതി ചെയ്യുന്ന ബീവറേജ് നാടിന് ഏറെ ശല്യമായി മാറിയിരിക്കുകയാണ്.
റോഡിൽ തന്നെ ഇരുന്ന് മദ്യപിച്ചും മാലിന്യങ്ങൾ നിക്ഷേപിച്ചും പ്രദേശമാകെ മലീമസമാക്കുകയും യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഏറെ പേടിയോടെ യാത്ര ചെയ്യേണ്ട സ്ഥിതിയുമാണ് നിലവിലുള്ളത്.
മദ്യ വിരുദ്ധ സമിതിയോടൊപ്പം ചേർന്ന് നിന്ന യുഡിഎഫ് സംവിധാനം , നിലവിൽ ലഭിച്ച പഞ്ചായത്ത് - ജില്ലാ - സംസ്ഥാന ഭരണവും ഉണ്ടായിരിക്കെ ബീവറേജ് മാറ്റുമെന്നുള്ള പ്രതീക്ഷയിലാണ്.
إرسال تعليق
Thanks