പായസം ചലഞ്ച് | ബുക്കിങ്ങ് നാളെ അവസാനിക്കും.


തിരൂരങ്ങാടി :ജൂൺ 13,14 തിയ്യതികളിൽ പതിനാറുങ്ങലിൽ നടക്കുന്ന എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന്റെ പ്രചാരണത്തിന്റെ ഭാഗമായി  സംഘടിപ്പിക്കുന്ന പായസം ചലഞ്ച് പൊതു ജനം ഏറ്റെടുത്തു.

ഏഴിന് ഞായറാഴ്ച്ച വീടുകളിലെത്തുന്ന പായസത്തിന് ഓർഡർ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

നാനാത്തുറകളിലെ ധാരാളം പേർ പങ്കുചേരുന്നുണ്ട്.നാളെത്തോടെ ഓർഡർ സ്വീകരിക്കൽ അവസാനിക്കും.

Post a Comment

Thanks

Previous Post Next Post