കോഴിക്കോട് | കുണ്ടായിത്തോടിൽ കേബിൾ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ ജിയോ ടെക്നീഷ്യൻ മരണപ്പെട്ടു. കൊമ്മേരി സ്വദേശി ജിജേഷ് (40) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കുണ്ടായിത്തോടിൽ ജിയോ ഫൈബർ കണക്ഷന്റെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി ജിയോ കേബിൾ കടന്നു പോകുന്ന പോസ്റ്റിൽ കയറി ജോലി ചെയ്യുകയായിരുന്നു ജിജേഷ്. ഇതിനിടെ തൊട്ടു മുകളിലൂടെ കടന്നു പോകുകയായിരുന്ന കെ.എസ്.ഇ.ബി.യുടെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കൈ തട്ടുകയും ഷോക്കേൽക്കുകയുമായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ ജിജേഷിനെ ചുങ്കത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ (ബുധനാഴ്ച) പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
إرسال تعليق
Thanks