വയോധികയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി


മലപ്പുറം:മൊറയൂരില്‍ വയോധികയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.മൊറയൂർ വലാഞ്ചേരിയിലെ വി.ടി നബീസയെ ആണ് കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.അബദ്ധത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

നബീസയെ കാണാനില്ലാത്തതിനെ തുടർന്ന് ബന്ധുക്കള്‍ ഇന്ന് രാവിലെ മുതല്‍ തെരച്ചിലിലായിരുന്നു. നബീസ ഒറ്റയ്ക്കായിരുന്നു താമസം.ഉപയോഗിക്കാത്ത കിണറ്റിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.

Post a Comment

Thanks

Previous Post Next Post