പരപ്പനങ്ങാടി:ശല്യമുള്ള തെരുവുനായകളെ ദയാവധം നടത്താമെന്നുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പരപ്പനങ്ങാടി നഗരസഭക്ക് മുന്നിൽ വേറിട്ട പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
നായയുടെ വേഷമിട്ട് നജീം കളങ്ങര നാട്ടുകാരെ അമ്പരപ്പിച്ചു. താലൂക്ക് പ്രസിഡണ്ട് അറഫാത്ത് എം.സി. പാറപ്പുറം അദ്ധ്യക്ഷ്യം വഹിച്ചു .ജില്ലാ പ്രസിഡൻ്റ് മുസ്തഫഹാജി പുത്തൻ തെരു പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ, സംസ്ഥാന സെക്രട്ടറി അബ്ദു റഹീം പൂക്കത്ത് , ജില്ലാ ഭാരവാഹികളായ സമീറ കൊളപ്പുറം, നിയാസ് അഞ്ചപ്പുര, സുലൈഖ സലാം , ബിന്ദു അച്ചമ്പാട്ട്, ഫസ്ല യൂണിവേഴ്സിറ്റി, കോയ കൊല്ലഞ്ചേരി, നൗഷാദ് കരുവാങ്കല്ല് പ്രസംഗിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ സ്വാഗതവും കുഞ്ഞി മുഹമ്മദ് നന്ദിയും പറഞ്ഞു.

إرسال تعليق
Thanks