പണപ്പെട്ടി തിരിഞ്ഞുപോലും നോക്കിയില്ല | ഇപ്പോഴത്തെ കള്ളന്മാർക്ക് വേണ്ടത് ഹോർലിക്സും ബൂസ്റ്റുമൊക്കെ ആണ്


  പണപ്പെട്ടി നോക്കി കാശ് അടിച്ചുമാറ്റിയിരുന്ന കള്ളന്മാരുടെ കാലമൊക്കെ കഴിഞ്ഞു.... ഇപ്പോഴത്തെ കള്ളന്മാർക്ക് വേണ്ടത് ഹോർലിക്സും ബൂസ്റ്റുമൊക്കെ ആണെന്ന് തോന്നുന്നു...


കഴിഞ്ഞദിവസം മലപ്പുറം തിരൂർ തലക്കടത്തൂരിലെ പലചരക്കുകട കുത്തിത്തുറന്ന് അകത്തുകയറിയ  കള്ളൻ മേശപ്പുറത്തിരുന്ന പണമടങ്ങിയ പെട്ടി തിരിഞ്ഞുപോലും നോക്കിയില്ല... 


പകരം പുള്ളിക്കാരൻ  തിരഞ്ഞുപിടിച്ച് കൊണ്ടുപോയ സാധനങ്ങളുടെ ലിസ്റ്റ് കണ്ടാൽ ആരും ഒന്ന് അന്തംവിടും:


🥛 ഹോർലിക്സ്, ബൂസ്റ്റ് (ആരോഗ്യം സംരക്ഷിക്കാൻ കള്ളനായാലും ആഗ്രഹം കാണില്ലേ!)


🌾 സൺഫ്ലവർ ഓയിൽ, വെളിച്ചെണ്ണ, ചായപ്പൊടി, സോപ്പ്... 


🍚 ഒരു ചാക്ക് ബസ്മതി അരി, 

🐿️ 1,200 രൂപയുടെ  അണ്ടിപ്പരിപ്പ്

🥣കൂടെ നല്ല പശുവിൻ നെയ്യും! (ബസ്മതി അരിയുടെ കൂടെ ഇതുകൂടി കണ്ടപ്പോഴേ ഉറപ്പിക്കാം പുള്ളിക്ക് ബിരിയാണിയോ  മന്തിയോ വെക്കാനുള്ള പ്ലാൻ ആണെന്ന്!)


🍬 അവസാനം അരച്ചാക്ക് പഞ്ചസാരയും കൂടി! 


ഏകദേശം 20,000 രൂപയുടെ പലചരക്ക് സാധനങ്ങളാണ്  'ഭക്ഷണപ്രിയനായ' കള്ളൻ കടയിൽ നിന്ന് 'കിറ്റാക്കി' അടിച്ചുമാറ്റിയത്.  


ഹോർലിക്‌സ്, ബൂസ്റ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയവ 5 പാക്കറ്റ് വീതം എടുത്തിട്ടുണ്ട്.


കാശായിട്ട് എടുത്താൽ കയ്യിൽ നിന്ന് ചിലവായിപ്പോകും, അതിലും നല്ലത് നേരെ വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ആണ്  നല്ലതെന്ന് പുള്ളി വിചാരിച്ചിട്ടുണ്ടാകും!


ഈ സാധനങ്ങളുടെ ലിസ്റ്റ് കണ്ടിട്ട് വീട്ടിലെ ലിസ്റ്റും കൊണ്ട് സാധനം വാങ്ങാൻ ഇറങ്ങിയ ആൾ  കട പൂട്ടിയത് കണ്ട് കുത്തിത്തുറന്നതാണോ എന്ന് നാട്ടുകാർക്കും സംശയമുണ്ട്! 😜


എന്തായാലും മോഷണ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ കള്ളനെ തിരഞ്ഞ് തിരൂർ പോലീസ് ഇപ്പോൾ സിസിടിവി ക്യാമറകൾ മുഴുവൻ അരിച്ചുപെറുക്കുകയാണ്. 


Post a Comment

Thanks

أحدث أقدم