പേരാമ്പ്രയിൽ മരം കടപുഴകി ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.


പേരാമ്പ്ര കൈതക്കലില്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് 4.15 ഓടെയാണ് സംഭവം. കൈതക്കൽ കള്ളുഷാപ്പിന്റെയും വര്‍ക്കുഷോപ്പിന്റെയും ഇടയിലുള്ള വലിയ തണല്‍ മരമാണ് മഴയിലും കാറ്റിലും നിലംപതിച്ചത്. ഈ മരത്തിന്റെ ചില്ലകള്‍ ദേഹത്ത് കൊണ്ടാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. 


പേരാമ്പ്രയിൽ നിന്നും ഉള്ളിയേരിയിലേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ ഉള്ളിയേരി സ്വദേശിയാണെന്നാണ് വിവരം.

Post a Comment

Thanks

أحدث أقدم